ന്യൂഡൽഹി: വൈദ്യുതിനിരക്ക് ഇനി വർഷംതോറും സ്വമേധയാ ഉയരുമോ? വൈദ്യുതി ചാർജ്ജ് തീരുമാനിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് ഇടപെടാൻ കഴിയാതെയാകുമോ? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന തരത്തിലാണ് കേന്ദ്രസർക്കാർ പുതിയ ദേശീയ വൈദ്യുതിനയത്തിന്റെ കരട് പുറത്തിറക്കിയിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയിലുള്ള സംസ്ഥാനങ്ങൾക്ക് ഇത് അധികഭാരം സൃഷ്ടിക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ വൈദ്യുതി നയം എന്നാണ് ഉയരുന്ന വിമർശനം. സൗജന്യവൈദ്യുതിക്ക് സർക്കാർ നൽകുന്ന സബ്സിഡി മുൻകൂറായി നൽകണം. ......
ചെന്നൈ: ഐസ്ക്രീം കഴിക്കുന്നവരുടെ ലോകത്തിലെ ഏറ്റവും നീളമേറിയ മനുഷ്യച്ചങ്ങല തീർത്ത് അരുൺ ഐസ്ക്രീംസ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു. ചെന്നൈയിൽ നടന്ന പരിപാടിയിൽ 4,008 കുട്ടികളാണ് അണിനിരന്നത്. ......
കൊൽക്കത്ത: പരമ്പരാഗതമായി പോയിന്റുകളിലും ഡിസ്കൗണ്ടുകളിലും ഒതുങ്ങിനിന്നിരുന്ന ലോയൽറ്റി പ്രോഗ്രാമുകളെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിസിനസ് വളർച്ചയുടെ കരുത്തുറ്റ എൻജിനുകളാക്കി മാറ്റിയിരിക്കുകയാണ് കൊൽക്കത്ത ആസ്ഥാനമായ എംജംഗ്ഷൻ സർവീസസ് ലിമിറ്റഡ്. സിമന്റ് ഉൾപ്പെടെയുള്ള ബിൽഡിംഗ് മെറ്റീരിയൽ മേഖലയിലെ പന്ത്രണ്ട് വർഷത്തെ പ്രാവീണ്യവുമായി, കമ്പനി വികസിപ്പിച്ചെടുത്ത 'എംജെഗ്രോ' എന്ന സാസ് (എസ്എഎഎസ്) പ്ലാറ്റ്ഫോം വഴി 15 ലക്ഷത്തിലധികം ഗുണഭോക്താക്കളെയാണ് നിലവിൽ ഏകോപിപ്പിക്കുന്നത്. ......
ബംഗളുരു: വിവാദം സൃഷ്ടിച്ച രേണുകസ്വാമി കൊലക്കേസിലെ പ്രധാന പ്രതികളായ സൂപ്പർ സ്റ്റാർ ദർശനും പെൻസുഹൃത്ത് പവിത്ര ഗൗഡയും സഹായികളും ജയിലിലാണ്. ഹൈക്കോടതി ഈ പ്രതികൾക്ക് അനുവദിച്ചിരുന്ന ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് കുറച്ചുകാലം പുറത്തായിരുന്ന പ്രതികൾ വീണ്ടും ജയിലിലായത്. ......
ചെന്നൈ: തമിഴ്നാട്ടിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിൽ വൻ അഴുമതിക്കും സ്വജന പക്ഷപാതത്തിനും വഴിയൊരുങ്ങുന്നു എന്ന ആരോപണം ശക്തമാകുന്നു. 2,708 പോസ്റ്റുകളിലേക്കുള്ള നിയമന പ്രക്രിയയിൽ ഒരു ഉപന്യാസത്തിന് മാത്രം 50 മാർക്ക് നിശ്ചയിച്ചതാണ് ഉദ്യോഗാർത്ഥികൾ അഴിമതിക്കും സ്വജന പക്ഷപാതത്തിനുമുള്ള വഴിയെന്ന് ചൂണ്ടിക്കാട്ടുന്നത്.
രാവിലെയും ഉച്ചക്ക് ശേഷവും രണ്ട് പരീക്ഷകളാണ് തമിഴ്നാട് റിക്രൂട്ട്മെന്റ് ബോർഡ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിനായി നടത്തിയത്. ......
ന്യൂഡൽഹി: കെട്ടിട നിർമ്മാണ പ്ലാനുകളിലെ ലംഘനം, ഭൂവിനിയോഗം (Land Use), സോണിംഗ് നിയമങ്ങൾ, ടൗൺ പ്ലാനിംഗ് തുടങ്ങിയ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ദേശീയ ഹരിത ട്രൈബ്യൂണലിന് (NGT) അധികാരമില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇത്തരം തർക്കങ്ങൾ പരിസ്ഥിതി പ്രശ്നമായി അവതരിപ്പിക്കപ്പെട്ടാൽ പോലും, അവ 2010-ലെ എൻജിടി ആക്റ്റിന്റെ പരിധിയിൽ വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ജെ.ബി. ......
ബെംഗളൂരു: യുവതികളുമൊത്തുള്ള അശ്ലീല വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കർണാടക ഡിജിപിക്ക് സസ്പെൻഷൻ. കർണാടക സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് ഡിജിപി കെ രാമചന്ദ്ര റാവുവിനെയാണ് സസ്പെൻഡ് ചെയ്തത്. ......
ന്യൂഡൽഹി:ബാർ അസോസിയേഷനുകൾ അഭിഭാഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച സ്വകാര്യ സ്ഥാപനങ്ങളാണെന്നും അവ ഭരണഘടനയുടെ 12-ാം അനുച്ഛേദ പ്രകാരം 'സ്റ്റേറ്റ്' (State) എന്ന നിർവ്വചനത്തിൽ ഉൾപ്പെടില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. സംഗീത റായ് വേഴ്സസ് ന്യൂഡൽഹി ബാർ അസോസിയേഷൻ എന്ന കേസ് പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
ബാർ അസോസിയേഷനുകൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്വമേധയാ ഉള്ള സംഘടനകളാണ്. ......
കർണാടകം: ബംഗളുരു നഗരസഭകളിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു. മന്ത്രിസഭയുടെ ശുപാർശ പരിഗണിച്ചാണ് ഈ തീരുമാനം. ......
ചെന്നൈ: വിചാരണ പൂർത്തിയാകാതെ പ്രതികളെ വർഷങ്ങളോളം ജയിലിലിടുന്നത് ശിക്ഷയ്ക്ക് തുല്യമാണെന്നും ഇത് ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുമെന്നും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ......